Thursday, February 16, 2012

Mujhko apna gale lagana


Movie: Humrahi (1963)
Singers: Mohd. Rafi & Mubarak Begum
Lyrics: Hasrat Jaipuri
Music: Shankar Jaikishan


mujhko apne gale laga lo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai

jab tum mujhse door rehte ho jiya mera ghabrata hai
neend aankhon se ud jaati hai chaand gagan barsata hai
dono pehlu jal jaate hai aag mein aag lagata hai
jaise tadpe bin jal machhlee pyar mujhe tadpata hai
is uljhan se mujhko bachalo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai

jin raahon par hanske chalo tum phool wahan khil jate hai
dum lene ko jahaan ruko tum madhushale ban jaate hai
tumko chhu kar pawan jhakore khushbu lekar jate hai
lekin ham toh dekh ke soorat dil thaame reh jaate hai
dil se dil ke taar mila lo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai
-------------------------------------------------------------------------------------------
Hold me in your embrace, o my sweetheart,
What shall I tell you about how much love I hold for you?

When you stay far from me, my mind gets apprehensive
Sleep flies out of my eyes, the moon lights up the sky
Either side gets burnt away, and kindles fire within fire
Like the fish that writhes out of water, love makes me squirm
Save me from this derangement, o my heartthrob,
What shall I tell you about how much love I hold for you?

On the paths you stroll on smiling, flowers spring into bloom
Where you stop to take a break, stupor prevails
Touching you, the gust of wind sails away, carrying your fragrance along,
But I, on beholding your countenance, stay clutching my heart
Do make the connection between our hearts, o my beloved,
What shall I tell you about how much love I hold for you?

----------------------------------------------------------------------------------------------




പെണ്‍:

പ്രിയനെയെന്നെയണയ്ക്കുക നീനിന്‍ കരവലയത്തില്‍ -

നിന്നാലിംഗനത്തില്‍

പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!


ആണ്‍:

സഖിനീയെന്നെയണയ്ക്കുക നീ നിന്‍ കരവലയത്തില്‍-

നിന്നാലിംഗനത്തില്‍

പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!


പെണ്‍:

നീയകലത്തേക്കു മായുമ്പോളെന്റെ ഹൃദയമെന്തോ ചകിതമാകുന്നു!

മിഴികള്‍ വിട്ടൊഴിയുന്നിതാ നിദ്ര, വിധുവിതഗ്നിവര്‍ഷിക്കുന്നു നൂനം!

തീയില്‍ തീയായെരിയുന്നു പ്രേമം, ആകവേ ചുട്ടുനീറുന്നതാപം!

കരയില്‍ വീണൊരു മീന്‍പോലെയുള്ളം പിടയും ഭ്രാന്തമാകും പ്രണയത്താല്‍.

പ്രിയനെ നീയെന്നെ രക്ഷിക്കയിന്നീ സമനിലവിട്ട കാലത്തില്‍ നിന്നും

പറയുവതെന്ത് ,എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!


ആണ്‍ :

നീ നടക്കവേ, നിന്റെ മൃദുസ്മിതം വീഴും ഭൂവിലായ് പൂവുകള്‍ പൂക്കും

തെല്ലു നിന്നുനീ നിശ്വസിക്കുമ്പോള്‍ നിന്റെ ശ്വാസം നിറയെയുന്മാദം

മെല്ലെനിന്മേനി തൊട്ടുമറയുന്നു നിന്‍ സുഗന്ധവുമേറ്റി പവനന്‍

പാടുപെട്ടുഞാനെന്നെയടക്കി നോക്കിനില്‍ക്കുന്നു നിന്റെ മുഖശ്രീ

പോരുകസഖീ ഹൃദയങ്ങള്‍ ചേര്‍ക്കാന്‍, പോരു നാമിനി ഒന്നായിമാറാന്‍

പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!

Monday, February 13, 2012

UDHAYE JA UNKI SITAM


Movie: Andaz (1949)
Singer: Lata Mangeshkar
Lyrics: Majrooh Sultanpuri
Music: Naushad


uthaye ja un ke sitam aur jiye ja
yuhi muskuraye ja, aansu piye ja

yahi hai mohabbat ka dastur ae dil
woh gham de tujhe tu duayeen diye ja

kabhi woh nazar jo samaayi thhi dil mein
usi ek nazar ka sahara liye ja

sataaye zamaana, sitam dhaaye duniya
magar tu kisi ki tamanna kiye ja
--------------------------------------------------------------------
Carry on enduring his atrocities
And go on living
Just keep on smiling, and drink your tears

This is the custom of love
He gives you grief, you pray for him

Once his glance had embedded in your heart
Keep taking refuge in that glance

The society could trouble you, the world might be atrocious,
Yet you keep on desiring someone

--------------------------------------------------------------------------------

വീണ്ടുമതേസന്ധ്യ , ഏകാന്ത മൂകത
നിന്നോര്‍മകള്‍ വന്നെത്തുകയാണെന്റെ
ഹൃത്തെപ്പറഞ്ഞു മനസ്സിലാക്കാന്‍

എന്ന്നോട് ചേര്‍ത്തു വയ്ക്കുന്നു ഞാനിന്നോളം
എന്നെപ്പിരിയാത്ത നിന്നുടെയോര്‍മ്മകള്‍
ഗതകാലമെത്ര വിദൂരത്തിലാണെന്ന്
ഘടികാരം പിന്തിരിച്ചൊന്നു ഞാന്‍ കാണട്ടെ!
വ്യഥിത ഹൃദയമല്‍പ്പം തുടിച്ചേക്കാമാനേരത്ത്,
(ഹാ) ഞാനെന്തു ഭ്രാന്തന്‍ !

കാണുമോ നിന്നെയോരുനോക്ക് - എന്നെന്നോ
പാതി മുറിഞ്ഞൊരാ വാക്കുകള്‍ കേള്‍ക്കുമോ ?
നീ കണ്ട സ്വപ്നത്തില്‍ നിന്നൂര്‍ന്നു പോയല്ലോ
ഞാന്‍ കണ്ട സ്വപ്നത്തിന്‍ പൊന്‍ നിറച്ചാര്‍ത്തുകള്‍ !

Movie: Amar Prem (1971)
Singer: Kishore Kumar
Lyrics: Anand Bakshi
Music: Rahul Dev Burman


chingaari koi bhadke, to saawan use bujhaaye
saawan jo agan lagaaye, use kaun bujhaaye?
patjhad jo baag ujaade, woh baag bahaar khilaaye
jo baag bahaar mein ujade, use kaun khilaaye?

hum se mat poochho kaise, mandir toota sapnon ka
logon ki baat nahi hai, ye kissa hain apnon ka
koi dushman thhens lagaaye, to meet jiya bahlaaye
man meet jo ghaanv lagaaye, use kaun mitaaye?

na jaane kya ho jaata, jaane hum kya kar jaate
peete hain to zinda hai, na peete to mar jaate
duniya jo pyaasa rakhe, to madira pyaas bujhaaye
madira jo pyaas lagaaye, use kaun bujhaaye?

maana toofaan ke aage, nahi chalta zor kisi ka
maujon ka dosh nahi hai, yeh dosh hain aur kisi ka
majhdhaar mein naiyya dole, to maanjhi paar lagaaye
maanjhi jo naav duboye use kaun bachaaye?
----------------------------------------------------------------------------
If a spark flares up, the rains would extinguish it
But if the rains start a fire, who can put that out?
If the autumn lays bare a garden, the spring would blossom it up
But if the garden wilts in spring, who can bloom it?

Don't ask me how the temple of dreams got shattered
It's not a matter about people, it's a story of our own ones
If an enemy brings you hurt, your loved one lifts you up
But if your loved one inflicts a wound, who will erase it?

Don't know what would happen, nor what we would do
We're alive 'cos we drink; if we don't, we would die
When this world keeps us thirsty, wine quenches our thirst
But if the wine gets thirsty, who'll satiate it?

Agreed that before the typhoon, our strength is of no consequence
It's not the fault of the waves; the fault lies elsewhere
In midstream if a boat rocks, the rower can cast it ashore
But if the rower sinks it midstream, who can save it?

--------------------------------------------------------------------------------------

കെട്ടുപോമേതൊരഗ്നിസ്ഫുലിംഗവും പൊട്ടിവീഴുമാ മാമഴപ്പെയ്ത്തതില്‍

എങ്കിലാരാല്‍ കെടുത്തുവാനാവുമാ മാമഴതെന്നെയഗ്നിയായ് മാറുകില്‍ !

ശരത്കാലം വെളുപ്പിച്ചോരാരാമം താനെയാ വാസന്തസ്പര്‍ശത്തില്‍ പൂവിരിയ്ക്കും- (എന്നാല്‍ )

വാസന്തമെത്തീടിലും വാടിപ്പോമുദ്യാനത്തില്‍ ആര്‍ക്കാനുമാവുമോ പൂവിടര്‍ത്താന്‍?


എന്നോടു ചോദിയ്ക്കായ്ക, എങ്ങനെ തകര്‍ന്നതീ മന്ദിരം മാമക സ്വപ്നഗേഹം

ആരെപ്പഴിക്കുവാന്‍, ആക്കഥ ചൊല്ലുമ്പോള്‍ കാണുന്നതെല്ലാമേ സ്വന്തബന്ധം!

വൈരികളേറ്റും മുറിവിങ്കല്‍ വെണ്ണയായ് കൈവിരലോട്ടുന്നു സ്നേഹിപ്പവര്‍ – (എന്നാല്‍ )

സ്നേഹിച്ചോരേറ്റും മുറിപ്പാടു മായ്ക്കുവാന്‍ ആരെക്കൊണ്ടാവുമീ ഭൂതലത്തില്‍?


ആരറിയുന്നു നാളെയെന്താകും, എന്താകിലും നാമിന്നെന്തുചെയ്യാന്‍!

വീഞ്ഞുനല്‍കും മദത്തിനാല്‍ ജീവിതം, വീണുപോകും മദമൊന്നടങ്ങുമ്പോള്‍

ഈ ലോകം മൂലമാം ദാഹം ശമിപ്പിക്കാന്‍ ദാഹജലമാകുമീ മദിര – (എന്നാല്‍ )

മദിരയ്ക്കു ദാഹിക്കുമെങ്കിലിനി, ദാഹമടക്കുവാനാരുവരും?


ചീറിയടുക്കും ചുഴലിക്കെതിരായി മാറുകാട്ടീടുകിലെന്തുകാര്യം?

തിരയെപ്പഴിക്കുവാനാവുകില്ല, പിഴ മറ്റാരോ ചെയ്തതാണെന്നു തീര്‍ച്ച

വേണിയില്‍ നട്ടം തിരിഞ്ഞുപോം തോണിയെ ചാലേ കരേറ്റുമാത്തോണിക്കാരന്‍, - (എന്നാല്‍ )

തോണിക്കാരന്‍ തന്നെ മുങ്ങിമരിക്കുകില്‍ തീരമെത്തിക്കുവാനാരുവരും?